പട്ടാപകല്‍ നടുറോഡില്‍ യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത് കൊന്നു
ചെന്നയിലാണ് സംഭവം. ഇവിടെ ചെന്നൈ മീനാക്ഷി കോളേജ് വിദ്യാര്‍ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ചെന്നൈ കെകെ നഗറിലെ ബികോം വിദ്യാര്‍ത്ഥിനിയായ എം അശ്വിനിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ അളകേശന്‍ എന്ന 26 കാരനെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലം രക്ഷിക്കാനായില്ല. അശ്വിനിയെ കുത്തിപ്പരിക്കേല്‍പിച്ചതിനു ശേഷം അളഗേശന്‍ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അശ്വിനിയും അളഗേശനും മധുരവയല്‍ സ്വദേശികളാണ്.
നാട്ടില്‍വച്ചുണ്ടായിരുന്ന പരിചയമാണ് അവസാനം കൊലപാതകത്തില്‍ കാലാശിച്ചത്. വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നേരത്തേയും ശല്യപ്പെടുത്തുകയുണ്ടായിരുന്നു. എന്നാല്‍ അന്ന് അശ്വിനി പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടികളൊന്നുമെടുത്തിരുന്നില്ല. അന്ന് പൊലീസ് കൃത്യമായി നീങ്ങിയിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നില്ല എന്നാണു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. മിനറല്‍ വാട്ടര്‍ വ്യാപാരിയാണ് അളഗേശന്‍.