കുവൈറ്റില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആഘോഷിച്ചു. അബ്ബാസിയയില്‍ കൂടിയ യോഗത്തില്‍ ശ്രീമതി ഉഷസ് കൃഷ്ണ സ്വാഗതം ആശംസിച്ചു.
ഡബ്ലിയു.എം.എഫ് കുവൈറ്റ് ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി രസ്‌ന രാജ് ഉല്‍ഘാടനം നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീമതി രഞ്ജിനി വിശ്വനാഥ് നന്ദി രേഖപ്പെടുത്തി. വനിതാ അംഗങ്ങള്‍ ആയ സഹിന ബിജു, സുജ മാത്യു, ഷംന സുനീര്‍, നിവ്യ സുബീഷ്, കവിത മോഹന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.