‘ബീച്ചില്‍ ബിക്കിനിയല്ലാതെ പിന്നെ സാരിയാണോ ഉടുക്കേണ്ടത്; ബിക്കിനി ചിത്രത്തെ ട്രോളിയ ആളെ കണ്ടം വഴി പറപ്പിച്ച് രാധിക ആപ്തെ
നടിമാരുടെ ബിക്കിനി ചിത്രങ്ങള്‍ പുറത്തായാല്‍ അത് കാണാന്‍ ഇന്റര്‍നെറ്റിലും മറ്റും തിരക്ക് കൂട്ടുന്നവരാണ് മിക്കവാറും. ആ ചിത്രങ്ങള്‍ സ്വകാര്യമായി ആസ്വാദിക്കുകയും, പരിഹാസ്യമായി വിമര്ശിക്കുജയും ചെയ്യുന്ന കപട സദാചാരക്കാരായ ആരാധകരുമുണ്ട്. ഇത്തരത്തില്‍ ബീച്ചില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബോളിവുഡ് നടി രാധികയ്ക്ക് നേരെയും നിരവധി പേര്‍ വിമര്‍ശനവുമായി എത്തി.
പക്ഷെ ട്രോളിയവരെയും, വിമര്‍ശിച്ചവരെയും ചുട്ടമറുപടി നല്‍കി കണ്ഠം വഴി ഓടിച്ചിരിക്കുകയാണ് രാധിക ആപ്തെ. നിങ്ങളുടെ ബിക്കിനി ചിത്രം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായി എന്ന് പറഞ്ഞവരോട് ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയാണോ ധരിക്കേണ്ടത് എന്ന പഞ്ച് ഡയലോഗ് തിരിച്ചടിച്ചാണ് രാധിക ആപ്തെ വീണ്ടും താരമായത്..
ട്രോളിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്. സാരിയുടുത്ത് ബീച്ചില്‍ പോണമെന്നാണോ ഇവര്‍ ആഗ്രഹിക്കുന്നത് രാധിക ചോദിച്ചു.