കെ. പി. ജോര്‍ജിനും ജൂലി ജോര്‍ജിനും ടെക്സസ് പ്രൈമറിയില്‍ വിജയം
പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: മാര്‍ച്ച് 6ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇരുവരും ശക്തരായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെയാണ് നേരിടേണ്ടത്. ഹൂസ്റ്റണ്‍ ഫോര്‍ട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ. പി. ജോര്‍ജ് എതിരില്ലാതെയാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടിയത്.
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിയും മലയാളിയുമായ ജൂലി മാത്യു ഫോര്‍ട്ട് ബന്റ് കൗണ്ടി ജഡ്ജ് ഷിപ്പ് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കൗണ്ടി ജഡ്ജിയായി മത്സരിക്കുന്ന മലയാളികള്‍ക്കു ഏറ്റവും സുപരിചിതനായി കെ. പി. ജോര്‍ജ് 25432 വോട്ടുകള്‍ നേടിയപ്പോള്‍, ജഡ്ജി കൗണ്ടി കോര്‍ട്ട് അറ്റ് ലൊയായി മത്സരിച്ച ജൂലിക്ക് 25722 വോട്ടുകളും ലഭിച്ചു. പൊതുതിരഞ്ഞെടുപ്പില്‍ കെ. പി. ജോര്‍ജിന് നേരിടേണ്ടതു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിലവിലുള്ള കൗണ്ടി ജഡ്ജി റോബര്‍ട്ട് ഹെര്‍ബര്‍ട്ടിനെയാണ്. ജൂലിക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഹറോള്‍ കെന്നഡിയോടും ഏറ്റുമുട്ടണം.