സഖാവ് അലക്സായി മമ്മൂട്ടി;പരോളിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്തുവിട്ടു. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കൂടുതലും ജയില്‍ രംഗങ്ങലാണുള്ളത്.ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കര്‍ഷകനായ അലക്സ് എന്ന ആളുടെ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്

തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, സുധീര്‍ കരമന, ഇര്‍ഷാദ്, അശ്വിന്‍ കുമാര്‍, കലാശാല ബാബു, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.