അദ്വാനിയെ പാടെ തഴഞ്ഞു മോദി ; പൊതു വേദിയില്‍ എല്ലാവരുടെയും മുന്‍പില്‍ അപഹാസ്യനായി അദ്വാനി (വീഡിയോ)

ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഗുരുവും വഴികാട്ടിയും ബി ജെ പി എന്ന പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതില്‍ അഹോരാത്രം കഷ്ട്ടപ്പെടുകയും ചെയ്ത ഒരു വ്യക്തിയാണ് എല്‍കെ അദ്വാനി. എന്നാല്‍ ഇപ്പോള്‍ കറിവേപ്പിലയ്ക്ക് സമമാണ് ബിജെപിക്ക് അദ്വാനി. മോദി പോലും തന്‍റെ ഗുരുവിനെ തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് സത്യം. ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ തനിക്ക് നേരെ കൈകൂപ്പിയ അദ്വാനിയെ അവഗണിച്ച് നടന്നുനീങ്ങുന്ന മോദിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. രാഷ്ട്രീയ ഗുരുവിന് മോദിയുടെ ഗുരുദക്ഷിണ എന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

വേദിയിലേക്ക് കടന്നുവന്ന മോദി അമിത് ഷാ, മുരളീമനോഹര്‍ ജോഷി , രാജ് നാഥ് സിങ് എന്നിവരെയെല്ലാം പ്രത്യഭിവാദനം ചെയ്യുകയും കുശലങ്ങള്‍ തിരക്കുകയും ചെയ്തു എങ്കിലും അദ്വാനിയെ മാത്രം അവഗണിച്ച് മുന്നോട്ട് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അദ്വാനിക്ക് സമീപം നിന്ന ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനോട് സൗഹൃദസംഭാഷണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അപ്പോഴെല്ലാം തന്നോട് ഒരു വാക്ക് മിണ്ടും എന്ന പ്രതീക്ഷയോടെ മോദിയെ നോക്കി നില്‍ക്കുന്ന അദ്വാനിയെ വീഡിയോയില്‍ കാണുവാന്‍ സാധിക്കും.