കൂര്‍ക്കംവലി സഹിക്കാന്‍ വയ്യ, 92 കാരിയെ മുഖത്ത് തലയിണയമര്‍ത്തി കൊലപ്പെടുത്തി

പി പി ചെറിയാന്‍

വെസ്റ്റ് വില്ലേജ്: 92 കാരിയായ വെറോനിക്കാ ഇവിന്‍സും, നാല്‍പത്തി ഏഴുക്കാരനായ എന്റിക്ക് ലീവായും ഒരേ മുറിയിലെ താമസക്കാരാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വെറോനിക്കായുടെ കൂര്‍ക്കം വലി വല്ലാതെ ശല്യപ്പെടുത്തിയിരുന്നു.

മാര്‍ച്ച് 8 വ്യാഴാഴ്ച രാവിലെ 6 ാം ന് എന്റിക് പോലീസിനെ വിളിച്ചു പറഞ്ഞു ‘ഞാന്‍ എന്റെ റൂം മേറ്റിനെ കൊന്നു’ ന്യൂയോര്‍ക്ക് സുല്ലിവാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്.

രാത്രിയില്‍ ഇരുവരും ഉറങ്ങാന്‍ കിടന്നതാണ് കൂര്‍ക്കംവലി ആരംഭിച്ച മുത്തശ്ശിയുടെ മുഖത്ത് തലയിണയമര്‍ത്തിയാണ് എന്റിക്ക് അവരെ കൊല്ലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

സ്ഥലത്തെത്തിയ പോലീസ് മുത്തശ്ശിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തി എന്റിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാര്‍ട്ട്മെന്റിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്.

വെറോനിക്കായുടെ മകള്‍ 50 വയസ്സില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചതിന് ശേഷമാണ് എന്റിക്കിനെ റൂമില്‍ താമസിക്കാന്‍ അനുവദിച്ചത്.