ചാനലിലെയ്ക്ക് വിളിച്ച ആരാധകന്റെ അമ്മയെ അനാവശ്യം പറഞ്ഞു ; കൈരളി ചാനലിന്‍റെ ഓഫീസ് സമുച്ചയം വിജയ് ആരാധകര്‍ ഉപരോധിക്കുന്നു
കൈരളി ചാനലിന്‍റെ തിരുവനന്തപുരത്തുള്ള ഓഫീസ് വിജയ് ആരാധകര്‍ ഉപരോധിക്കുന്നു. തുടര്‍ന്ന് ചാനലിനു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന ലൌഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമില്‍ തങ്ങളുടെ ഇഷ്ടതാരത്തിനെ അവഹേളിക്കുന്ന തരത്തില്‍ നിരന്തരം എപ്പിസോഡുകള്‍ വന്നതിനെ തുടര്‍ന്ന്‍ ചാനലില്‍ വിളിച്ച ഒരു ആരാധകനെ ആ പ്രോഗ്രാമിന്റെ അവതാരകന്‍ അനാവശ്യം പറഞ്ഞതാണ് ഉപരോധത്തിന് കാരണമായത്. എല്ലാ സിനിമാ താരങ്ങളെയും ട്രോളുന്ന ഒരു പ്രോഗ്രാം ആണ് ലൌഡ് സ്പീക്കര്‍. എന്നാല്‍ പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഈ പോഗ്രാം ലംഗിക്കുന്നു എന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
പ്രോഗ്രാമിന് എതിരെ മോഹന്‍ലാല്‍ ഫാന്‍സ് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടു കുറച്ചുകാലമേ ആയിട്ടുള്ളൂ. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ഫാന്‍സില്‍ അംഗമായ ഒരു യുവാവ് കൈരളി ചാനലില്‍ വിളിച്ചിട്ട് ഇനി വിജയ് അണ്ണനെ ട്രോളരുത് എന്ന് പറഞ്ഞതിന് ” നിനക്കും നിന്റെ അമ്മയ്ക്കും വിജയ് അണ്ണനുമായി പല ബന്ധങ്ങളും ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ല” എന്നായിരുന്നു അതിന്‍റെ അവതാരകനായ ആല്‍ബി മറുപടി നല്‍കിയത്. തുടര്‍ന്നാണ് ചാനലിനു മുന്‍പില്‍ പ്രതിഷേധവുമായി ആരാധകര്‍ തടിച്ചുകൂടിയത്. തുടര്‍ന്ന്‍ ചാനല്‍ അധികാരികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.
വിവാദമായ ഫോണ്‍ വിളി: