തേനിയില്‍ കാട്ടുത്തീയില്‍ ട്രക്കിങ്ങിന് പോയ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു ; നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ തീയുടെ ഉള്ളില്‍ കുടുങ്ങി
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കുറങ്ങനി വനത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു എന്ന് വാര്‍ത്തകള്‍. ട്രക്കിങ്ങിനുപോയ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ കാട്ടിനുള്ളില്‍ അകപ്പെട്ട നിലയിലാണ് ഇപ്പോള്‍. വനത്തിനുള്ളില്‍ അകപ്പെട്ടുപോയ വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിനായി എയര്‍ഫോര്‍സിന്റെ സഹായം ജില്ലാ ഭരണ കൂടം ആവശ്യപ്പെട്ടു. രക്ഷ പ്രവര്‍ത്തനം നടത്തുന്നതിനായി ഐഎഎഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ട്രക്കിങ്ങിന് പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ ഈറോഡ് സ്വദേശികളാണെന്നാണ് സൂചന. അനധികൃത ട്രക്കിങ് പാതയാണിത്. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളതായാണ് വിവരം.
മലക്കു മുകളില്‍ പരിക്കേറ്റു കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ആശുപത്രികളിലെത്തിക്കുന്നതിന് ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. കൂടാതെ ഇരുട്ടായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഒരു പെണ്‍കുട്ടിയാണ് മരിച്ചത് എന്ന സ്ഥിതീകരിക്കാത്ത വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. തീ കാരണം കാട്ടിലകപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ വീട്ടിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാരിലേക്ക് വിവരമെത്തിയതും രക്ഷാപ്രവര്‍ത്തനം തുടങ്ങിയതും. വിദ്യാര്‍ത്ഥികള്‍ തന്നെയാണോ തീ ഉണ്ടാകുവാന്‍ കാരണമെന്ന് അന്വേഷിച്ച് വരികയാണ്.