ബൈബിള്‍ മ്യൂസിയം സന്ദര്‍ശിക്കണമെന്ന് ഇമാം
പി. പി. ചെറിയാന്
വാഷിങ്ടന്‍ ഡിസി: വാഷിങ്ടന്‍ ഡിസിയിലെ ബൈബിള്‍ മ്യൂസിയം മുസ്ലിം സഹോദരങ്ങള്‍ സന്ദര്‍ശിക്കണമെന്ന് വാഷിങ്ടന്‍ ഡിസി ഇമാം ആവശ്യപ്പെട്ടു. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്രൈസ്തവ ഗ്രന്ഥങ്ങളും ചരിത്ര പ്രാധാന്യമുള്ള പല വസ്തുക്കളും കാണുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്. 430,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മ്യൂസിയം ഇമാം സന്ദര്‍ശിച്ചതിനു ശേഷമാണ് മറ്റുള്ളവരും ഇത് കാണണമെന്ന് അഭ്യര്‍ഥിച്ചത്.
2017 ലാണ് മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രൈസ്തവരും അന്യമതസ്ഥരും ഉള്‍പ്പെടെ 340,000 സന്ദര്‍ശകര്‍ ഇതിനകം ഇവിടെ എത്തിയിട്ടുണ്ട്.