സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് നവ സാരഥികള്‍
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ 2018-2020 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റി പ്രസിഡന്റുമായ ഫാ. കുര്യാക്കോസ് കൊള്ളന്നുറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.
2018 ഫെബ്രുവരി 25ന് ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും, കുര്‍ബ്ബാനന്തരം അഭിവന്ദ്യ തിരുമേനിയുടെ ആശീര്‍വാദത്തോടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് തിരുമേനി എല്ലാവിധ ദൈവീകാനുഗ്രഹങ്ങളും, ആശംസകളും നേര്‍ന്നു.
ഭാരവാഹികള്‍:
തോമസ് മാത്യു ചേലപ്പുറത്ത് (വൈസ് പ്രസിഡന്റ്), ബിനോയി വെട്ടിക്കാട്ട് (സെക്രട്ടറി), സാജു മാത്യു ചേലപ്പുറത്ത് (ട്രഷറര്‍), കമ്മിറ്റി അംഗങ്ങള്‍: റെജി ജോണ്‍, ബേബി തടത്തില്‍, സിജി തോമസ്, ബാബു വേതാനി