പ്രധാനമന്ത്രിയടക്കം ഉള്ളവരുടെ വിദേശയാത്ര ; കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് കൊടുക്കുവാന്‍ ഉള്ളത് 325 കോടി

പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് കൊടുക്കുവാന്‍ ഉള്ളത് 325 കോടി. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവരാണ് ഈ തുക എയര്‍ ഇന്ത്യക്ക് നല്‍കേണ്ടത്. വിദേശകാര്യ മന്ത്രാലയമാണ് ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത് എന്നാണ് എയര്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 178.55 കോടി രൂപ വിദേശകാര്യ മന്ത്രാലയവും, ക്യാബിനറ്റ് സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഓഫീസും 128.84 കോടി രൂപയും പ്രതിരോധ മന്ത്രാലയം 18.42 കോടി രൂപയുമാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്.

ഇത്രയും തുക നല്‍കാന്‍ ഉണ്ടായിട്ടും നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ ആണ് കേന്ദ്രം ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുന്നത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ള തുകയുടെ കണക്ക് വ്യക്തമായിരിക്കുന്നത്. 84.01 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും 241.80 കോടി ഈ വര്‍ഷവുമാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്.