അനസും ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു? സൂപ്പര്‍ കപ്പിന് മുന്‍പ് ടീമിലെത്തിയേക്കും

ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാത്തതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പില്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമെന്നോണം ഇന്ത്യയിലെ തന്നെ മികച്ച ഡിഫന്‍ഡര്‍ മാറില്‍ ഒരാളായ അനസ് എടത്തൊടികയെ ടീമിലെത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അനുസുമായി ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയാന്‍ അനസിനും ഏറെ താല്‍പര്യമുണ്ടെന്നാണ് സൂചന. അനസിന്റെ വരവ് പ്രതിരോധ നിരയില്‍ ബ്ലാസ്റ്റേഴ്സിന് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ താരമായിരുന്നു അനസ്. എന്നാല്‍ പരിക്ക് കാരണം താരത്തിന് ഐഎസ്എല്ലില്‍ കളിക്കാനായില്ല. താരലേലത്തില്‍ ഏറ്റവും വലിയ തുകയ്ക്കാണ് ജംഷഡ്പൂര്‍ അനസിനെ സ്വന്തമാക്കിയത്.

അനസിനെ കൂടാതെ മലയാളി താരങ്ങളായ അബ്ദുല്‍ ഹാക്കുവുവിനേയും സക്കീര്‍ എം.പിയെയും ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയിലെത്തിച്ചിട്ടുണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സ് നിരയില്‍ അടുത്ത സീസണുകളില്‍ മലയാളി സാന്നിധ്യം ഏറുമെന്ന് ഉറപ്പായി. എന്നാല്‍ ബ്ലാസ്റ്റേഴ് നിരയിലെ മലയാളി താരമായ വിനീത് കൊല്‍ക്കത്തയ്ക്കൊപ്പം ചേരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.