ഭാരതപ്പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ചെറുതുരുത്തി: ഭാരതപ്പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതുരുത്തി റെയില്‍വേ പാലത്തിന് അടുത്ത് കടവിന്റെ സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.