സല്യൂട്ട് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിക്ക് തിരിച്ച് സല്യൂട്ട് നല്‍കുന്ന ഐ പി എസ് ഓഫീസര്‍; ഇത് താന്‍ ഡാ പോലീസ്-വീഡിയോ
ബഹുമാനം എന്നത് നമ്മള്‍ അങ്ങോട്ട് കൊടുക്കുമ്പോള്‍ മാത്രം ഇങ്ങോട്ട് കിട്ടുന്ന ഒന്നാണ്. എന്നാല്‍ നമ്മളില്‍ പലരും പരസ്പരം ബഹുമാനിക്കാന്‍ മനഃപൂര്‍വം മറക്കുന്നു, അതുകൊണ്ടുതന്നെ നാം ആഗ്രഹിച്ചാലും അത് കിട്ടാറുമില്ല.
എന്നാല്‍ ചിലരെങ്കിലും വ്യത്യസ്തരാണ്. ഇങ്ങോട്ട് ലഭിക്കുന്ന ബഹുമാനം പ്രായഭേദമന്യെ തിരിച്ചു കൊടുക്കുന്നവരുമുണ്ട്. ഇതിന് ഉത്തമഉദാഹരണമാണ് ഫെയ്സ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ.
തനിക്ക് സല്യൂട്ട് തന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ തിരിച്ച് സല്യൂട്ട് ചെയ്യുന്ന ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ദൃശ്യങ്ങളാണ് ഇത്. ടി സുനീല്‍കുമാര്‍ ഐ പി എസ് ആണ് ഈ ദൃശ്യങ്ങളിലുള്ളത്.
ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍നിന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്നു സുനീല്‍ കുമാര്‍. അപ്പോഴാണ് ഒരു സ്‌കൂള്‍ വിദ്യാര്‍ഥി സുനീല്‍ കുമാറിനു മുന്നിലേക്ക് വന്നത്.
കുട്ടി സുനീല്‍കുമാറിനെ സല്യൂട്ട് ചെയ്തു. അപ്പോള്‍ തന്നെ സുനീല്‍ കുമാര്‍ തിരിച്ചും സല്യൂട്ട് നല്‍കുകയായിരുന്നു. വീഡിയോ ബെംഗളൂരു പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വൈറലായി.98000 പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.