കമ്മികള്‍ക്ക് പണി കൊടുക്കുവാന്‍ പോയി ഇരട്ടി പണി തിരിച്ചു കിട്ടി സംഘികള്‍
ഫോട്ടോഷോപ്പ് എന്ന സംഭവം കണ്ടു പിടിച്ചത് വിദേശികള്‍ ആണെങ്കിലും അതിനെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ ആയിരിക്കും. മുഖ്യമായും രാഷ്ട്രീയക്കാരും സിനിമാ താരങ്ങളുടെ ആരാധകരുമാണ് ഫോട്ടോഷോപ്പ് കൊണ്ട് ജീവിച്ചു പോകുന്നത്. പല നേതാക്കന്മാരും നാട്ടില്‍ ഫോട്ടോഷോപ്പ് വിപ്ലവം മാത്രമാണ് നടത്തി വരുന്നത്. അതിന്നി ഭരണപക്ഷം ആണെങ്കിലും പ്രതിപക്ഷം ആണെങ്കിലും ഇനി ആളും കൊടിയും ഒന്നും ഇല്ലാത്ത പാര്‍ട്ടി ആണെങ്കിലും ഇക്കാലത്ത് ഫോട്ടോ ഷോപ്പ് അവര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. കേരളത്തില്‍ഏറ്റവും കൂടുതല്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നവരാണ് സംഘികളും കമ്മികളും. സോഷ്യല്‍ മീഡിയയില്‍ പരസ്പ്പരം കരിവാരി തേയ്ക്കാനും ആരോപണങ്ങള്‍ ഉന്നയിക്കാനും ഇരുകൂട്ടരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ഫോട്ടോഷോപ്പ്.
ട്രോള്‍ എന്ന ഗണത്തില്‍ വരുന്ന ഇവ ചിലപ്പോള്‍ തിരിഞ്ഞു കൊത്താറുമുണ്ട്. അത്തരത്തില്‍ കമ്മികളെ കളിയാക്കാന്‍ സംഘികള്‍ ഇറക്കിയ ഒരു ട്രോള്‍ ഇപ്പോള്‍ അവര്‍ക്ക് തന്നെ പണിയായി മാറി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭുമുഖ്യത്തില്‍ മഹാരാഷ്ട്രയില്‍ നടത്തിയ കിസാന്‍ സഭയുടെ ജാഥയെ കളിയാക്കാന്‍ ഉപയോഗിച്ച ചിത്രമാണ് ഇപ്പോള്‍ പണിയായി മാറിയത്. ഒര്‍ജിനല്‍ ക്വിറ്റ് ഇന്ത്യ സമരത്തിനെയും കിസാന്‍ സഭയുടെ ജാഥയെയും ഒരുമിച്ചാണ് ഇവര്‍ ട്രോള്‍ ചെയ്യാന്‍ ശ്രമിച്ചത്. റോഡിന്‍റെ കാര്യം പറഞ്ഞാണ് ഇവര്‍ വിമര്‍ശനം ഉന്നയിച്ചത് എങ്കിലും പിന്നണിയില്‍ ഉള്ള വാഹനങ്ങളും ബോര്‍ഡും ഒന്നും ട്രോള്‍ ഉണ്ടാക്കിയവര്‍ ശ്രദ്ധിച്ചില്ല. എന്തായാലും കൊടുത്ത പണി അതിനെക്കാള്‍ വലുതായി തിരിച്ചു കിട്ടുകയാണ് സംഘികള്‍ക്ക്.