സൂപ്പര്‍ കപ്പില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി ‘ഹോസൂട്ടന്‍
ഐഎസ്എല്ലില്‍ ഏറ്റ തിരിച്ചടിക്ക് സൂപ്പര്‍ കപ്പില്‍ പകരം വീട്ടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കുരിയസ്. ഇന്‍സ്റ്റാഗ്രാമിലാണ് താരം സൂപ്പര്‍ കപ്പിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായി എത്തിയത്. നേരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ ഐ എസ് എല്ലിലെ മോശം പ്രകടനത്തില്‍ നിരാശ പ്രകടിപിച്ചും ആരാധകരുടെ ‘ഹോസൂട്ടന്‍’ എത്തിയിരുന്നു.
ഇപ്പോള്‍ അമേരിക്കന്‍ ക്ലബായ സിന്‍സിനാറ്റിയുടെ താരമാണ് ഹോസു. ഏപ്രില്‍ 6നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് പോരാട്ടം. കരുത്തരായ നെറോക്ക എഫ് സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നേരിടുന്നത്.