കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗവുമായി മമ്മൂട്ടി വരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പഴയകാല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മലയാളികള്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം കൂടിയാണ് കോട്ടയം കുഞ്ഞച്ചന്‍. 1990 ല്‍ ടി എസ് സുരേഷ് ബാബു ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടും എത്തുകയാണ് മമ്മൂട്ടി. ഡെന്നീസ് ജോസഫ് തിരകഥ ഒരുക്കിയ ചിത്രത്തിന്റെ പുതിയ അണിയറ പ്രവര്‍ത്തകര്‍ ആട് ഭീകരജീവിയാണ് എന്ന ചിത്രം ഒരുക്കിയ മിഥുന്‍ ഇമാനുവേല്‍ തോമസ് ആണ്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ വിവരം മമ്മൂട്ടി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്.