ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടനയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ കരീബിയനില്‍
പോര്‍ട്ട്-ഔ-പ്രിന്‍സ്: അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയുള്ള കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്റ്റിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്. ഡൊമനിക്കന്‍ റിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റര്‍ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്ത് സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍ നേരിട്ടെത്തിയാണ് സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത്.
കരീബിയന്‍ ദീപസമൂഹത്തിലെ നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടന കൂടിയാണ് ഡബ്ലിയു.എം.എഫ്. സംഘടനയുടെ പുതിയ ഭാരവാഹികളെയും മാര്‍ച്ച് 13ന് ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു. നിസാര്‍ ഇടത്തുമീതേല്‍ സ്വാഗതം ചെയ്ത യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സംഘടനയെ പരിചയപ്പെടുത്തി നിലവിലെ പ്രവര്‍ത്തന മേഖലകള്‍ വിശദീകരിച്ചു.
സജീവ് ജെ. നായര്‍ (പ്രസിഡന്റ്), ജിനു ജോര്‍ജ് (വൈസ് പ്രസിഡന്റ്). ജിതിന്‍ സിംഗ് (സെക്രട്ടറി), സരിക ശൈലേഷ് (ജോയിന്റ് സെക്രട്ടറി), ജെറോം ഗീവര്‍ഗീസ് (ട്രഷറര്‍), നിസാര്‍ ഇടത്തുമീതില്‍ (കോഡിനേറ്റര്‍), ഹാഷിദ ഫിറോസ് (ചാരിറ്റി കോഡിനേറ്റര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രദീപ് എസ്. വി, രമേശ് പൊള്ളത്ത്, ദീപു ജോസഫ്, രശ്മി രമേശ്, സാലി ദീപു, വിജയകൃഷ്ണന്‍ ടി. കെ എന്നിവരെയും തിരഞ്ഞെടുത്തു.