കടലില്‍ കുളിക്കുന്നതിനിടെ യുവതി പ്രസവിച്ചു; പ്രസവമെടുത്തത് ഭര്‍ത്താവ്; ചിത്രങ്ങള്‍ വൈറല്‍
ആശുപത്രികളില്‍ വേദന കടിച്ചമര്‍ത്തി പ്രസവിക്കുന്ന രീതിയൊക്കെ മാറി ഇപ്പോള്‍ വെള്ളത്തിലും കാറിലുമൊക്കെ പ്രസവം നടക്കാറുള്ളത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ കടലില്‍ നടന്നൊരു പ്രസവത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഈജിപ്തിലെ ചെങ്കടലിലാണ് റഷ്യന്‍ വിനോദസഞ്ചാരിയായ യുവതി പ്രസവിച്ചത്.പൂര്‍ണഗര്‍ഭിണിയായ റഷ്യന്‍ യുവതി വാട്ടര്‍ ബെര്‍ത്ത് സൗകര്യത്തിന് വേണ്ടിയാണ് ഭര്‍ത്താവിനൊപ്പം ഈജിപ്തിലെ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിന് സമീപമുള്ള കടലില്‍ കുളിക്കാന്‍ പോയപ്പോഴാണ് യുവതിക്ക് പ്രസവ വേദന വന്നത്. കുട്ടിയുടെ പിതാവും ഡോക്ടറുമാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്.
അച്ഛന്‍ തന്നെയാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചുമാറ്റിയത്.പ്രസവശേഷം വളരെ ലാഘവത്തോടെ യുവതി കടലില്‍നിന്നും കയറിപ്പോകുന്നത് പലരേയും അത്ഭുതപ്പെടുത്തി.