സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ചോദ്യ പേപ്പര്‍ പുറത്തായത് വാട്‌സ് ആപ്പിലൂടെ

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ വാട്സാപ്പ് വഴി ചോര്‍ന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു.കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായും സംശയമുണ്ട്. സംഭവത്തില്‍ സിബിഎസ്ഇ അധികൃതര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു.

ഇന്നലെ മുതല്‍ ചോദ്യപേപ്പറുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഎസ്ഇ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതായി ഒരു തരത്തിലുള്ള സ്ഥിരീകരണവും സിബിഎസ്ഇയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.