സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ഹ്യൂം ഉണ്ടാവില്ല
ഐ എസ് എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരം ഇയാന്‍ ഹ്യൂം കളിച്ചേക്കില്ല . ഐഎസ്എല്ലിനിടെ ഏറ്റ പരിക്ക് പൂര്‍ണ്ണമായും വിട്ടുമാറാത്തതാണ് കാരണം. ഹ്യൂം തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ശസ്ത്രക്രിയക്ക് ശേഷം പരുക്ക് ഭേദമായി വരികയാണെന്നും, എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഹ്യും വ്യക്തമാക്കി. എന്നാല്‍ അടുത്ത ചില മാസങ്ങള്‍കൂടി നിര്‍ണ്ണായകമായിരിക്കുമെന്നും ഹ്യൂം പറയുന്നു. ഇതോടെയാണ് ഹ്യൂം സൂപ്പര്‍ കപ്പില്‍ കളിച്ചേക്കില്ലെന്ന സൂചനകള്‍ ശക്തമായാരിക്കുന്നത്.
ഇതോടെ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ വിദേശ കളിക്കാരുടെ എണ്ണം ചുരുങ്ങുമെന്ന് ഉറപ്പായി. പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരതാരം കിസീറ്റോ സൂപ്പര്‍ കപ്പില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം ലൈവിനിടെയാണ് താന്‍ സൂപ്പര്‍ കപ്പില്‍ കളിക്കുമെന്ന് കിസിറ്റോ വെളിപ്പെടുത്തിയത്.
ഏപ്രില്‍ ഏഴിനാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ കപ്പിലെ മത്സരം ഐലീഗ് കരുത്തരായ നെറോക്ക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.