എന്റെ കാലുകളില്‍ തോണ്ടിയ സൂപ്പര്‍ താരത്തിന്റെ കരണത്ത് തന്നെ നല്ലൊരെണ്ണം പൊട്ടിച്ചു; തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരെ വെളിപ്പെടുത്തലുമായി രാധിക ആപ്തെ
സിനിമാ സെറ്റിലെ ആദ്യദിനം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളുത്തിപ്പെടുത്തലുമായി ബോളിവുഡ് താരം രാധിക ആപ്തേ. തന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറിയെന്നും അയാളുടെ കരണത്ത് താന്‍ അടിച്ചുവെന്നുമാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്.
അന്ന് സെറ്റില്‍ തന്റെ ആദ്യ ദിനമായിരുന്നു. തീരെ പ്രതീക്ഷിക്കാതെ ഒരു സൂപ്പര്‍ താരം തന്റെ കാലില്‍ തോണ്ടുകയുണ്ടായി.ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും പിന്നെ ഒന്നും നോക്കാതെ അയാളുടെ കരണം നോക്കി നല്ലൊരൊണ്ണം അങ്ങ് പൊട്ടിച്ചു’. ഒരു അഭിമുഖത്തില്‍ രാധിക വെളിപ്പെടുത്തി. എന്നാല്‍ സൂപ്പര്‍ താരം ആരാണെന്ന് രാധിക വ്യക്തമാക്കിയിട്ടില്ല.
ഈയിടെ രാധിക പുറത്തുവിട്ട ബിക്കിനി ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ ബീച്ചില്‍ സാരിയുടുത്ത് ആണോ പോകേണ്ടതെന്ന് തിരിച്ചടിച്ച് രാധിക വിമര്‍ശകരുടെ വായടപ്പിച്ചു. സിനിമയ്ക്കു പുറത്തെ ചര്‍ച്ചകളിലൂടെയും നിലപാടുകളിലൂടെയും ആരാധകശ്രദ്ധനേടിയ നടിയാണ് രാധിക.