ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പതാകയുമായി ദിനകരന്റെ പാര്‍ട്ടി പ്രഖ്യാപനം; ‘അമ്മ മക്കള്‍ മുന്നേട്ര കഴകം’
പ്രാദേശിക പാര്‍ട്ടികള്‍ ധാരാളമുള്ള തമിഴ്നാട്ടില്‍ നിന്ന് വീണ്ടുമൊരു പാര്‍ട്ടി കൂടി പ്രഖ്യാപിച്ചു. എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി.ദിനകരനാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമ്മ മക്കള്‍ മുന്നേട്ര കഴകം എന്ന പേരിലാണ് പാര്‍ട്ടി.രാവിലെ മധുരയിലെ മേലൂരിലാണ് പ്രഖ്യാപനം നടത്തിയത്. പ്രഷര്‍ കുക്കറാണ് ചിഹ്നം.
ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത കറുപ്പും, ചുവപ്പും, വെളുപ്പും കലര്‍ന്ന പതാകയും പ്രഖ്യാപന സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. ആയിര കണക്കിന് പാര്‍ട്ടി നേതാക്കളും അണികളും നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ആര്‍.കെ നഗര്‍ ഉപ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ തറപറ്റിച്ച് ദിനകര പക്ഷം വന്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രമായ രാഷ്ട്രീയ പ്രഖ്യാപനവുമായി ദിനകരന്‍ രംഗത്തെത്തിയത്. രണ്ടില തന്നെയാണ് നമ്മളുടെ ചിഹ്നം, വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ് നമ്മളെന്നും ദിനകരന്‍ ചടങ്ങില്‍ പ്രഖ്യാപിക്കുകയുണ്ടായി.കുറച്ചുദിവസം മുന്‍പാണു നടന്‍ കമലഹാസന്‍ ‘മക്കള്‍ നീതി മെയ്യം’ എന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്.