വേള്‍ഡ് മലയാളി ഫെഡറേഷന്റെ യു.കെ പ്രൊവിന്‍സ് മാര്‍ച്ച് 23ന് ഉദ്ഘാടനം ചെയ്യും
ലണ്ടന്‍: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ അധിവസിക്കുന്ന യു.കെയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് മാര്‍ച്ച് 23ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എംബസ്സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ പങ്കെടുക്കും.
സമ്മേനത്തോട് അനുബന്ധിച്ചു കലാസന്ധ്യയും, വിരുന്നുമുണ്ടാകും. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിവസിക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി നടത്തിയ ശ്രമങ്ങളാണ് ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഡബ്ള്യു.എം.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ യുകെയില്‍ ഔപചാരികമായി ആരംഭിക്കാന്‍ കളമൊരുക്കിയത്.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ pnm.wing@hcilondon.in എന്ന ഈമെയിലില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈ കമ്മിഷന്‍ അംഗവും, ഡബ്ള്യു.എം.എഫിന്റെ രക്ഷാധികാരികളില്‍ ഒരാളുമായ ഹരിദാസ് തെക്കുംമുറി അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി വേണം സമ്മേളനവേദിയില്‍ എത്തേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.