കുടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത ; പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും ഉടനെ തുറക്കും
മദ്യനയത്തില്‍ കൊണ്ട് വന്ന മാറ്റങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും തുറക്കാന്‍ അവസരം വരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. 2018-19 വര്‍ഷത്തെ മദ്യനയത്തിന്‍രെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശവും നല്‍കിയിരിക്കുന്നത്.
പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി കണക്കാക്കും. ടൂറിസം മേഖലകളും ഇനി മുതല്‍ നഗരമേഖലകളായി കണക്കാക്കപ്പെടും. ഇതോടെ പൂട്ടിക്കിടക്കുന്ന എല്ലാ ബാറുകളും തുറക്കാനുള്ള സാഹചര്യമാണുണ്ടാകുക. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന് നേര്‍ വിപരീതമായാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.