രണ്ടായിരം രൂപാ നോട്ടുകള്‍ നിരോധിക്കില്ല എന്ന് കേന്ദ്രം
വിപണിയില്‍ ഉള്ള പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ നിരോധിക്കില്ല എന്ന് കേന്ദ്രം. നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്സഭയില്‍ അവതരിപ്പിച്ചത് . പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാര്‍ഥം അഞ്ച് നഗരങ്ങളില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
കൊച്ചി, മൈസൂര്‍, ജയ്പൂര്, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാവും പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ബാങ്കിംഗ് നോട്ടുകള്‍ പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബറിലാണ് പഴയ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2,000 രൂപാ നോട്ടുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ വിപണിയില്‍ വിചാരിച്ചതിന്റെ പകുതി പോലും സ്വീകാര്യത ഈ നോട്ടുകള്‍ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴും പലരും ഈ നോട്ടുകള്‍ കൈവശം വെക്കാന്‍ മടിക്കുകയാണ്.