മാണിയുടെ മരുമകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി പിസിയുടെ മരുമകള്‍
തിരുവനന്തപുരം : ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്ന കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസിന്‍റെ ആരോപണത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി പിസി ജോര്‍ജ്ജ് എം എല്‍ എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യ പാര്‍വ്വതി ഷോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. “ശോ ! എന്‍റെ പുസ്തകം പ്രകാശനം ചെയ്യണം എങ്കില്‍ ആര് പീഡിപ്പിച്ചു എന്ന് പറയണം” എന്നാണു പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചത്. നിഷയുടെ പുസ്തകം വിറ്റുപോകാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇതെന്നും പാര്‍വ്വതി പറയുന്നു. തന്നെ ഷാരൂഖ് ഖാന്‍ തോണ്ടിയെന്നോ അല്ലെങ്കില്‍ ടോം ക്രൂസ് കയറി പിടിച്ചു എന്നോ പറയാം എന്നാണു പാര്‍വതി പരിഹാസ രൂപേണ പറഞ്ഞിരിക്കുന്നത്.
താന്‍ രചിച്ച ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ നിഷാ ജോസ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവേ ട്രെയിനില്‍ വച്ച് പ്രതി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാണ് നിഷ ആരോപിച്ചത്. എന്നാല്‍ ആര് എപ്പോള്‍ എവിടെ വെച്ച് എന്നൊന്നും നിഷ വ്യകത്മാക്കിയ്തുമില്ല. ആരെന്നു വ്യക്തമാക്കാതെ നിഷ ഉദേശിച്ചത് ആരെയാണ് എന്ന് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഒരു പീഡനക്കാര്യം പറഞ്ഞു പുസ്തകത്തിന് പ്രചാരം കിട്ടാന്‍ വേണ്ടിയും തന്‍റെ മകന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ മാണിയും മകനും മരുമകളും ചേര്‍ന്ന് നടത്തുന്ന നാടകമാണ് ഇതെന്നാണ് പി സി ജോര്‍ജ്ജ് പറയുന്നത്.