കളിക്കളത്തിലെ കലി തീര്‍ക്കാന്‍ ഡ്രസ്സിങ് റൂം അടിച്ചുതകര്‍ത്ത് ബംഗ്ലാദേശ് താരങ്ങള്‍
കൊളംബോ:ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഈ വിശേഷണം ക്രിക്കറ്റിന് അനുയോജ്യമാണോ എന്ന് ഒന്ന് ചിന്തിപ്പിക്കുന്ന സംഭവങ്ങളാണ് അടുത്തിടെ കളിക്കളത്തില്‍ നിന്നും കേള്‍ക്കുന്നത്. ഏറ്റവും അവസാനമായി നടന്ന സംഭവം ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ്.
വെള്ളിയാഴ്ച ആതിഥേയരും ബംഗ്ലദേശും തമ്മില്‍ നടന്ന പോരാട്ടച്ചൂട് കനത്തതോടെ താരങ്ങള്‍ നിലവിട്ടു പെരുമാറിയത് കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മല്‍സരം ജയിച്ച ആവേശത്തില്‍ ബംഗ്ലദേശ് താരങ്ങള്‍
ഡ്രസിങ് റൂം അടിച്ചുതകര്‍ത്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രസിങ് റൂം തകര്‍ത്ത താരങ്ങളെ കണ്ടെത്താന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് ‘വില്ലനെ’ കണ്ടെത്താനാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, മോശം പെരുമാറ്റത്തിന് ബംഗ്ലദേശ് ടീമിനെ ഐസിസി ശിക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍, ഒരു പന്തും രണ്ടു വിക്കറ്റും ബാക്കിനില്‍ക്കെ ബംഗ്ലദേശ് ലക്ഷ്യത്തിലെത്തുകയായിരുന്നു. മല്‍സരം അവസാനത്തോട് അടുക്കുന്തോറും ആവേശം മുറുകിയതോടെ അത്ര പന്തിയല്ലാത്ത രംഗങ്ങള്‍ക്കും മല്‍സരം വേദിയായിരുന്നു.