ചെങ്ങന്നൂര്‍ പിടിക്കാന്‍ കച്ചമുറുക്കി ബിജെപി;കെഎം മാണിയുടെ വസതിയിലെത്തി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പാലായിലെ കെ.എം മാണിയുടെ വസതിയിലെത്തിയാണ് ബിജെപി മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസടക്കമുള്ള നേതാക്കള്‍ മാണിയെ കണ്ട് കൂടിക്കാഴ്ച നടത്തിയത്. നാളെ കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മറ്റി യോഗം നടക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായക നീക്കമെന്നതും ശ്രദ്ധേയമാണ്.
ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ഏതുവിധവും ജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി മുന്നണി വിപുലീകരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. കേരളക കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.
എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന് കേരളാ കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പികെ കൃഷ്ണദാസ് നേരിട്ടെത്തിയത് മാണിയുടെ മനസറിയാനാണെന്നും ഇനിയും കേന്ദ്രനേതാക്കള്‍ എത്തി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.