കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം വിവാദത്തില്‍ ; ആര്‍ക്കും പകര്‍പ്പവകാശം നല്‍കിയിട്ടില്ല എന്ന് ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാതാവ്
മെഗാ സ്റ്റാറിന്റെ ആരാധകര്‍ ഒന്നാകെ ഏറ്റെടുത്ത ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഭാവി അവതാളത്തില്‍.മമ്മൂട്ടി നായകനായി എത്തുന്ന കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് തന്നെ വിവാദം ആയത്. ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാതാവായ അരോമ മണിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിവാദമായത്. രണ്ടാം ഭാഗം ഒരുക്കുന്നതിനായി പകര്‍പ്പവകാശം നല്‍കില്ലെന്നാണ് ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാവായ അരോമ മണി വ്യക്തമാക്കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞതിന് ശേഷം സംവിധായകനായ സുരേഷ് ബാബു മമ്മൂട്ടിയെ വിളിച്ചിരുന്നു. സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യ ഭാഗത്തിന്റെ സംവിധായകനില്‍ നിന്നും നിര്‍മ്മാതാവില്‍ നിന്നും പൂര്‍ണ്ണ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് അറിയിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. നായകനായ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്‍ ഒരുക്കുന്നതിനിടയില്‍ താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുന്‍പ് തിരക്കഥാകൃത്ത് വ്യക്തമാക്കിയിരുന്നു. 5 സംവിധായകരും 11 നിര്‍മ്മാതാക്കളുമുള്‍പ്പടെ നിരവധി പേര്‍ വേണ്ടെന്ന് വെച്ച സിനിമയായിരുന്നു ഇത്. സംവിധായകരെ കിട്ടാതെ വിഷമിച്ചിരിക്കുന്നതിനിടയിലാണ് സുരേഷ് ബാബു ഡെന്നീസ് ജോസഫിനെ സമീപിച്ചത്. ചിത്രത്തിന്റെ കഥയെക്കുറിച്ച് കേട്ടപ്പോള്‍ സിനിമയുമായി മുന്നോട്ട് പോവാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ പഴയ പേര് നല്‍കാനാവില്ലെന്ന് സംവിധായകനും വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്‍രെ രണ്ടാം ഭാഗം ഒരുക്കുന്നതിന് മുന്‍പ് ആദ്യ ഭാഗമൊരുക്കിയ അണിയറപ്രവര്‍ത്തകരില്‍ നിന്നും പകര്‍പ്പവകാശം വാങ്ങിയിരിക്കണം. പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആദ്യ ഭാഗത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇതൊന്നും ചെയ്യാതെ സിനിമ പ്രഖ്യാപിച്ച നടപടി തെറ്റാണെന്നും ഇവര്‍ പറയുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടക്കുന്നവാക്ക് തര്‍ക്കങ്ങളില്‍ ആരാധകരും അസ്വസ്ഥരാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പാതിവഴിയില്‍ നിലച്ചുപോവുമോയെന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്.