3000 അടി ഉയരത്തില്‍ നിന്ന് ഈ മനുഷ്യന്‍ താഴേക്ക് എടുത്തു ചാടി,പാരച്യൂട്ടില്ലാതെ; പിന്നെ സംഭവിച്ചത്-വീഡിയോ

3000 അടി ഉയരത്തില്‍ നിന്ന് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ ഒരാള്‍ താഴേക്ക് ചാടിയാലുള്ള അവസ്ഥ എന്തായിരിക്കും. താഴെ വീഴുന്നതിനുമുന്‍പേ പേടിച്ച് അയാള്‍ പരലോകം പോകും അത്രതന്നെ അല്ല. പക്ഷെ താഴെ വീണിട്ടും ഒന്നും സംഭിച്ചില്ലെങ്കിലോ? ചിലപ്പോള്‍ കിട്ടുക 1 മില്യണ്‍ ഡോളറായിരിക്കും.

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോയെകുതിരച്ചാണ് പറഞ്ഞുവരുന്നത്.3000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്നും ഒരു പാരച്യൂട്ട് പോലും കരുത്താതെയാണ് ഇയാള്‍ താഴേക്ക് ചാടിയത്. സാഹസികതയാണ് ലക്ഷ്യം. കൈയ്യില്‍ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും താഴെ ഒരു കൂറ്റന്‍ വല കെട്ടിയിരുന്നു. കാറ്റിന്റെ പ്രതികൂല സാഹചര്യമുണ്ടായിരുന്നെങ്കിലും ലക്ഷ്യ സ്ഥാനത്തു തന്നെ അയാള്‍ വന്ന് പതിച്ചു.

ഈ സാഹസികത നേരിട്ട് കാണാന്‍ നിരവധി ആള്‍ക്കാരാണ് എത്തിച്ചേര്‍ന്നത്.ഒരു മുന്‍ കരുതലുമെടുക്കാതെ ഈ സാഹസികത നടത്തിയയാള്‍ക്ക് നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ 1 മില്യണ്‍ ഡോളര്‍ നല്‍കിയെന്നാണ് കേള്‍ക്കുന്നത്.