വയനാട്ടില്‍ ആദിവാസി യുവതി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു
കല്‍പറ്റ: വയനാട്ടില്‍ ആദിവാസി യുവതികെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു.അമ്പല വയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്.
കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കവിത കല്‍പറ്റയ്ക്ക് സമീപം വെച്ചാണ് പ്രസവിച്ചത്. ഉടന്‍തന്നെ ഇവരെ യാത്ര ചെയ്യുകയായിരുന്ന ബസില്‍ കല്‍പ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്നങ്ങളില്ലാതെ സുഖമായിരിക്കുന്നുവെന്നാണ് വിവരം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. മൂന്നു മാസത്തിന് ശേഷമെ പ്രസവം നടക്കുകയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോടും പറയാതെ ആശുപത്രിയില്‍ നിന്ന് പോരുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വഴിക്ക് വെച്ച് പ്രസവ വേദന അനുഭവപ്പെടുകയും, ബസിനുള്ളില്‍ പ്രസവിക്കുകയുമായിരുന്നു.