എക ദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ അബുദാബി മലയാളി സമാജത്തില്‍

അബുദാബി: ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത സാഹിത്യ പരിഷത്തും യുവ കലാ സാഹിതിയും ചേര്‍ന്ന് യു. എ. ഇ.യിലെ കുട്ടികള്‍ക്കു വേണ്ടി ഒരുക്കുന്ന എക ദിന ക്യാമ്പ് ‘കളിവീടും കുട്ടിപ്പൂരവും’ മാര്‍ച്ച് 23 രാവിലെ 9 മണി മുതല്‍ 5 മണി വരെ അബുദാബി മുസ്സഫയിലെ മലയാളി സമാജത്തില്‍ നടക്കും.

വിനോദ ത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ‘കളിവീടും കുട്ടിപ്പൂരവും’ എന്ന എകദിന ക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിന്നുമായി വിളിക്കുക: 050 581 0907 – 050 622 8275 – 050 721 4117