കോതപറമ്പ് പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം

ദുബായ്: കൊടുങ്ങല്ലൂര്‍ കോതപറമ്പ് നിവാസി കളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ദുബായ് ഗിസൈസിലെ അല്‍തവാര്‍ പാര്‍ക്കില്‍ സംഘടി പ്പിച്ച സംഗമത്തില്‍ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള കോതപറമ്പ് നിവാസികള്‍ പങ്കെടുത്തു.

ഡോക്ടര്‍ സഫീര്‍ അഹമ്മദ്, റഫീഖ് പനപ്പറമ്പില്‍, അന്‍സാരി, റഫീഖ് വട്ടപ്പറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കോതപറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി മെമ്പര്‍ സിയാദ് കൊടുങ്ങല്ലൂര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. പ്രദേശത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാടിന്റെ പുരോഗതിക്ക് വേണ്ടിയും ഈ കൂട്ടായ്മ കൈ കൊള്ളേ ണ്ടതായ നിലപാടുകളെ കുറിച്ച് സിയാദ് വിശദീകരിച്ചു. അഭിലാഷ് പറമ്പത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് പോനാക്കുഴി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ – കായിക മത്സരങ്ങള്‍ നടന്നു.