കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരാനുള്ള പ്രായപരിധി എടുത്തു കളയുക
ദമ്മാം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി എടുത്തു കളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവില്‍ 60 വയസ്സാണ് കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ ഈ നിബന്ധന മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ ചേരുവാനുള്ള അവസരം നഷ്ടമായതായി കാണുന്നു. പ്രവാസി ക്ഷേമനിധി 2006 മുതല്‍ നിലവില്‍ വന്നെങ്കിലും,ശരിയായ പ്രചാരണങ്ങളുടെ അഭാവത്തില്‍, സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗള്‍ഫ് പ്രതിസന്ധിഘട്ടത്തില്‍ മാത്രമാണ് ഇതിനെപ്പറ്റി ശരിയായ അവബോധം പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായത്. എന്നാല്‍ അപ്പോഴേയ്ക്കും പലരും 60 വയസ്സ് പിന്നിട്ടതിനാല്‍, ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആകാന്‍ കഴിഞ്ഞില്ല. കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി എടുത്തു കളയുന്നപക്ഷം നാലുലക്ഷത്തോളം വിദേശമലയാളികള്‍ക്ക് ക്ഷേമനിധി അംഗത്വം ലഭിയ്ക്കും. അതിനാല്‍, പ്രവാസി പുനഃരധിവാസത്തിന്റെ ഭാഗമായി, ഈ വിഷയത്തില്‍ കേരള സര്‍ക്കാറും പ്രവാസി വകുപ്പും അടിയന്തിരമായി ഇടപെട്ട്, എല്ലാ വിദേശമലയാളികള്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാനുള്ള അവസരം നല്‍കാനായി, ഉയര്‍ന്ന പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ദമ്മാമില്‍ ബദര്‍ ഹാളിലെ സഫിയ അജിത്ത് നഗറില്‍ നടന്ന ദമ്മാം മേഖല സമ്മേളനം, നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട്, വൈസ് പ്രസിഡന്റ് സുമി ശ്രീലാല്‍, വിജീഷ് എന്നിവര്‍ അടങ്ങിയ പ്രിസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. ഗോപകുമാര്‍ രക്തസാക്ഷിപ്രമേയവും, നിസ്സാം കൊല്ലം അനുശോചനപ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ് ബെന്‍സിമോഹന്‍, ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, ഗോപകുമാര്‍, ഇ.എസ്.റഹിം തൊളിക്കോട്, ഉണ്ണി മാധവന്‍ എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. വിവിധ ചര്‍ച്ചകളില്‍ തമ്പാന്‍ നടരാജന്‍, കോശി തരകന്‍, സൈഫുദ്ദീന്‍, വിനീഷ്, ജയന്‍, മുനീര്‍ഖാന്‍, സിജു കായംകുളം എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സക്കീര്‍ ഹുസ്സൈന്‍ സ്വാഗതവും, ശ്രീലാല്‍ നന്ദിയും പറഞ്ഞു.
വര്‍ദ്ധിച്ച സംഘടന മെമ്പര്ഷിപ്പിന്റെ അടിസ്ഥാനത്തില്‍, നിലവിലുള്ള ദമ്മാം മേഖല കമ്മിറ്റിയെ ദമ്മാം സിറ്റി, ദമ്മാം ദല്ല എന്നീ രണ്ടു മേഖല കമ്മിറ്റികളായി വിഭജിയ്ക്കാന്‍ മേഖല സമ്മേളനം തീരുമാനിച്ചു.രണ്ടു മേഖലകളിലും 30 അംഗ മേഖല കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞടുത്തു.