സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാതെ മലയാളിക്ക് വീട്ടില്‍ കിടന്നുറങ്ങാനാവില്ല : ഷോണ്‍ ജോര്‍ജ്
കോട്ടയം : സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാതെ ആത്മാഭിമാനമുള്ള മലയാളിക്ക് വീട്ടില്‍ കിടന്നുറങ്ങാനാവില്ലെന്ന് ഷോണ്‍ ജോര്‍ജ്. ജോസ്.കെ മാണിയുടെ ഭാര്യ ജിഷാ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു ഷോണ്‍. സോളാര്‍ കേസില്‍ സരിത ജോസ്.കെ.മാണിയോട് കാണിച്ച മര്യാദയെങ്കിലും നിഷ എന്നോട് കാണിക്കണമെന്നും ഞാനല്ലെങ്കില്‍ ആരാണോ ആ ആളുടെ പേര് പറയണമെന്നും ഷോണ്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ടി.ടി.ആറിനെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമാകും.
ഇനി അഥവാ ഏതെങ്കിലും മുന്നണി താത്പര്യത്തിന് വേണ്ടി ജോസ്.കെ.മാണി ഭാര്യയെ അപമാനിച്ചവന്റെ പേര് വെളിപ്പെടുത്താതിരിക്കുന്നതാണോ എന്ന് തനിക്കറിയില്ലെന്നും ഷോണ്‍ പറയുന്നു.ജോസ് കെ.മാണിക്ക് പകരം തന്റെ ഭാര്യ വന്ന് എന്നെ ഒരാള്‍ അപമാനിച്ചെന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റിക്ക് ഒരടി കൊടുക്കാതെയോ കാല്‍ തല്ലിയൊടിക്കാതെയോ വീട്ടില്‍ പോയി കിടന്നുറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഷാ ജോസ് ആരോപണ വിധേയന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യും.തന്നെയാണ് എല്ലാവരും മുള്‍മുനിയില്‍ നിര്‍ത്തുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.