മാണിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത
തിരുവനന്തപുരം: കെഎം മാണിയെ മുന്നണിയുടെ ഭാഗമാക്കുന്നതിനെ ചൊല്ലി സംസ്ഥാന ബിജെപി നേതൃത്വം രണ്ടു തട്ടില്‍. കെഎംമാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയാണ് ബിജെപിയില്‍ ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊലപാതകികളുടെയും അഴിമതിക്കാരുടെയും വരെ വോട്ടുതേടുന്നതില്‍ തെറ്റില്ലെന്ന് ഇന്നലെ പറഞ്ഞ മുരളീധരന്‍ അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ല എന്ന കര്‍ക്കശ നിലപാട് ഇന്ന് പരസ്യമാക്കി.
കെഎം മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ല. എന്‍ഡിഎയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതം എന്നാണ് കുമ്മനം പറഞ്ഞത്. അപ്പോള്‍ ആദ്യം കെഎം മാണി നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.
യഥാസമയം മുരളീധരന്റെ നിലപാടിനെ തള്ളി ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി കൂടിയായ മുതിര്‍ന്ന നേതാവ് പി.എസ് ശ്രീധരന്‍പിള്ള രംഗത്തുവന്നു. എന്‍ഡിഎ ആര്‍ക്കും അയിത്തം കല്പിച്ചിട്ടില്ല. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ല. രാഷ് ട്രീയത്തില്‍ തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ല ശ്രീധരന്‍പിള്ള പറഞ്ഞു.
ഇക്കാര്യത്തില്‍ മുരളീധരന്റെ അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് മുന്നണികളേയും വേണ്ട എന്ന് കരുതിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.