ജനിക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം വേശ്യാവൃത്തി ചെയ്യുന്ന ഒരു നാടുണ്ട് ഇന്ത്യയില്‍
പെണ്‍കുഞ്ഞു പിറന്നാല്‍ കൊന്നുകളയുന്ന സംസ്‌ക്കാരം ഉള്ള നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു വിഭാഗം ഉണ്ട്. പെണ്‍കുഞ്ഞുങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് പെണ്‍കുട്ടികള്‍ ഇവരെ സംബന്ധിച്ച് വേശ്യാവൃത്തിയിലൂടെ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമാണ്. മധ്യപ്രദേശിലെ നീമുച്, രത്ലം, മാന്‍സൗര്‍ തുടങ്ങിയ ജില്ലകളിലായി ജീവിക്കുന്ന ബന്‍ചാഡ സമുദായമാണ് പെണ്‍കുട്ടികളെ പരമ്പരാഗതമായി വേശ്യാവൃത്തിയിലേക്ക് കൊണ്ടു വന്നു ആ പണം കൊണ്ടു ജീവിക്കുന്നത്.
കുടുംബത്തിലെ സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഈ സമുദായത്തിനിടയില്‍ ഒരു തെറ്റായി പരിഗണിക്കാറില്ല. ഇവര്‍ക്ക് സ്ത്രീ ശരീരം വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ പെണ്‍കുഞ്ഞ് പിറക്കുന്നത് സന്തോഷവുമാണ്. കുടുംബത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരാള്‍ കൂടി എത്തി എന്ന സന്തോഷം. ജീവിത വരുമാനത്തിന് ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത് വേശ്യാവൃത്തിയാണ്. അതുവഴി കിട്ടുന്ന പണമാണ് ഇവര്‍ വീട് വയ്ക്കല്‍ മുതല്‍ വസ്തു വാങ്ങല്‍ വരെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഇങ്ങനെ കിട്ടുന്ന വരുമാനമാണ്.
കൗമാരം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കും. കുടുംബത്തിലെ പുരുഷന്‍മാര്‍ ഈ വരുമാനം ഉപയോഗിച്ച് ജീവിക്കും. വേശ്യാവൃത്തി മാത്രമല്ല ഈ ജില്ലകളിലെ കുപ്രസിദ്ധമാക്കുന്നത്. മയക്കുമരുന്ന് കേന്ദ്രങ്ങളും നിരവധിയാണിവിടെ. കറുപ്പ് ഉല്‍പ്പാദനം വന്‍തോതില്‍ നടക്കുന്നു. എല്ലാത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബഞ്ചാഡ സമുദായക്കാര്‍ തന്നെയെന്ന് നയി അഭാ സമാജിക് ചേത്ന സമിതി കോ ഓര്‍ഡിനേറ്റര്‍ ആകാശ് ചൗഹാന്‍ പറയുന്നു. ബഞ്ചാഡക്കാര്‍ക്കിടയിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയാണിത്.
മുന്നു ജില്ലകളിലുമായി 75 ഗ്രാമങ്ങളിലാണ് ബന്‍ചാഡ സമൂഹം അധിവസിക്കുന്നത്. കൂടുതല്‍ പണമുണ്ടാക്കുന്നതിനായി മറ്റ് കുടുംബങ്ങളില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങളെ വിലക്കുവാങ്ങാനും അവരെ വളര്‍ത്തി വേശ്യാവൃത്തിക്ക് ഉപയോഗിക്കാനും ഇവര്‍ക്ക് മടിയില്ല.പണം സമ്പാദിക്കാന്‍ സ്വന്തം ഭാര്യമാരെവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കാനും ഇവര്‍ക്ക് മടിയില്ല. ഇത് നിയമവിരുദ്ധമാണെന്ന ധാരണപോലും ഇവര്‍ക്കില്ലെന്നതാണ് സത്യം.
ബഞ്ചാഡ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ജോലിക്ക് പോകുന്നത് കുറവാണ്. ഇവര്‍ക്ക് വരുമാന മാര്‍ഗങ്ങളില്ല. കുടുംബത്തിലെ പ്രധാന വരുമാന മാര്‍ഗം കണ്ടെത്തുന്നത് സ്ത്രീകളാണ്. അവര്‍ രാവിലെ മുതല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കും. ശരീരം വില്‍ക്കലാണ് ജോലി. ഇങ്ങനെ കിട്ടുന്ന പണം പുരുഷന്‍മാര്‍ക്ക് നല്‍കും. വളരെ മ്ലേഛമായ ജീവിത രീതിയാണ് ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇവരുടെ ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുകള്‍ ജനിച്ചാല്‍ ആഘോഷങ്ങള്‍ നടക്കുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായമായതിനാല്‍ പെണ്‍കുട്ടികള്‍ക്കും തങ്ങള്‍ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നാറില്ല.