സന്തോഷ് ട്രോഫി: ആദ്യ ഗോളടിച്ച് കേരളം ഗോള്‍ വേട്ട തുടങ്ങി
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ റൗണ്ടില്‍ ആദ്യ ഗോളടിച്ച് കേരളം ഗോള്‍ വേട്ട തുടങ്ങി. രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ ചണ്ഡിഗഡിനെതിരെ 11-ാം മിനിറ്റില്‍ എം.എസ്.ജിതിനാണു കേരളത്തിന്റെ ആദ്യഗോള്‍ സ്വന്തമാക്കിയത്. ബംഗാളും മണിപ്പൂരുമടങ്ങുന്ന ഗ്രൂപ്പ് എയിലെ താരതമ്യേന ദുര്‍ബലരായ ചണ്ഡിഗഡിനെതിരെ വന്‍ വിജയമാണ് കേരളം ലക്ഷ്യമിടുന്നത്.
മുന്നേറ്റത്തിലേക്കു കയറിക്കളിക്കാനും പിന്‍വലിഞ്ഞു മധ്യനിരകാക്കാനും ശേഷിയുള്ള കെ.പി.രാഹുല്‍, ഗോള്‍ അടിച്ചുകൂട്ടുന്നതില്‍ മിടുക്കു തെളിയിച്ച വി.കെ.അഫ്ദാല്‍, മുഹമ്മദ് പാറക്കോട്ടില്‍ എന്നിവരടങ്ങുന്ന ആക്രമണനിരയിലാണു കേരളത്തിന്റെ പ്രതീക്ഷ. ക്യാപ്റ്റന്‍ രാഹുല്‍ വി.രാജ് നയിക്കുന്ന പ്രതിരോധ നിരയും ശക്തമാണ്. ഫൈനല്‍ റൗണ്ടിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബംഗാള്‍ മണിപ്പുരിനെ നേരിടുന്നു.