ട്രെയിന്‍ കടന്നു പോകവേ റെയില്‍പാളം മുറിഞ്ഞുപോയി; ഒഴിവായത് വന്‍ ദുരന്തം; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

കോഴിക്കോട്:കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തിവച്ചു. റെയില്‍വേ പാളത്തിന്റെ ഒരു കഷ്ണം മുറിഞ്ഞുപോയതായാണ് കണ്ടെത്തിയത്.

19578 നമ്പര്‍ ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് മൂന്ന് കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുമ്പോഴാണു തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വലിയൊരു അപകടം തലനാരിഷയ്ക്ക് ഒഴിവായതായാണ് വിലയിരുത്തല്‍. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്കുള്ള ഗതാഗതം മുടങ്ങില്ല.