+86ല്‍ തുടങ്ങുന്ന നമ്പറുകളെ സൂക്ഷിക്കുക ;വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ശ്രമം
ന്യൂഡല്‍ഹി : +86 ല്‍ തുടങ്ങുന്ന നമ്പറുകള്‍ നിങ്ങള്‍ ഉള്‍പ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉണ്ടെങ്കില്‍ അവരെ എത്രയും പെട്ടന്ന് പുറത്താക്കുക. കാരണം ഇതില്‍ തുടങ്ങുന്ന ചൈനീസ് നമ്പറുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ത്തുവാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നു എന്ന് ഇന്ത്യന്‍ ആര്‍മി വെളിപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയ വഴി കരസേന പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് സൈനികര്‍ക്ക് നല്‍കിയിട്ടുള്ളത്. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ സൈന്യത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ ഡിജിറ്റല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടര്‍ച്ചയായി പരിശോധിച്ച് അജ്ഞാത നമ്പറുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. മൊബൈല്‍ നമ്പര്‍ മാറ്റുന്നവര്‍ അക്കാര്യം അഡ്മിനെ അറിയിക്കണം. പുതിയ സിംകാര്‍ഡ് എടുക്കുന്നവര്‍ പഴയത് പൂര്‍ണമായും നശിപ്പിക്കണം. കരസേനയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് ഇന്റര്‍ഫേസ് ആണ് വീഡിയോ പുറത്തുവിട്ടത്. അതുപോലെ ചൈനീസ് ഹാക്കര്‍മാര്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ള 40 ആപ്പുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍നിന്ന് ഡിലീറ്റ് ചെയ്യാന്‍ ഇന്ത്യാ -ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് കഴിഞ്ഞവര്‍ഷം കരസേന നിര്‍ദ്ദേശം നല്‍കിയിരുന്നു.