ഒരുവര്‍ഷം മുന്‍പ് നടന്ന അപകടമരണത്തില്‍ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത്
ഇലഞ്ഞി: 19- 02- 2017ന് രാത്രി ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട് 20ന് മരണമടഞ്ഞ ഇലഞ്ഞി മുകളേല്‍ (മൂലംതുരുത്തില്‍) ജോബിന്‍സ് കുര്യന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാട്ടി വീട്ടുകാര്‍ രംഗത്തെത്തി. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് മരങ്ങോലി സ്വദേശികളായ നാലുപേര്‍ക്കെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിക്കും, കേരളാ നിയമസഭാ പെറ്റീഷന്‍സ് കമ്മറ്റി ചെയര്‍മാനും പരാതി നല്‍കിയിരിക്കുന്നത് ജോബിന്‍സിന്റെ അമ്മ മേരി കുര്യനാണ്.
ഇലഞ്ഞിയിലെ സ്വകാര്യ സ്‌കൂളിലെ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ജോബിന്‍സിനെ രാത്രിയില്‍ മരങ്ങോലി ഷാപ്പിനു സമീപം ചില ആളുകള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപെടുത്തുകയും, മര്‍ദ്ദിക്കുന്നതിന് ശ്രമിക്കുകയും ചെയ്തെന്നും, അവരില്‍ നിന്ന് ജീവഭയം നിമിത്തം ബൈക്കോടിച്ച് പോകവേ ഇതേ ആളുകള്‍ ബൈക്കിനെ മറ്റ് വാഹനത്തില്‍ പിന്‍തുടര്‍ന്നെന്നും ഇതേ തുടര്‍ന്നാണ് അപകടമുണ്ടായതെന്നുമാണ് മേരി പരാതിയില്‍ പറയുന്നത്. 2017 ഡിസംബര്‍ മാസം പോലീസില്‍ പരാതിപെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് മേരി ആരോപിക്കുന്നു.
ജോബിന്‍സും പരാതിയില്‍ പേരു പരാമര്‍ശിക്കുന്നവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് ദൃക്സാക്ഷികളുള്ളതായും പറയപെടുന്നു. ഭര്‍ത്താവ് 10 വര്‍ഷം മുന്‍പ് നഷ്ടമായ വിധവയായ സ്ത്രീയുടെ ആശ്രയമായിരുന്ന മകന്റെ മരണത്തിലെ ദൂരൂഹത വെളിച്ചത്തുവരണമെന്നും എത്രയും വേഗം തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നുമുള്ള ആവശ്യവുമായാണ് മേരി ഇപോള്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മറ്റി ചെയര്‍മാന്‍ മുന്‍പാകെ പരാതി നല്‍കിയിരിക്കുന്നത്.
for more details please contact
9947627141 – Joneesh brother of Jobish