ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ‘കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ്’ ഏപ്രില്‍ 7ന് തുടക്കം

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രില്‍ 7ന് ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളില്‍ വച്ച് ഉത്ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്‌ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി – യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

ഉച്ചകഴിഞ്ഞു 3ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും. സ്വന്തം നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ സംഗമത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആന്റണി ചീരംവേലില്‍ MST 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോണ്‍ 0863725536
For Registration: www.syromalabar.ie