ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിച്ച പെണ്‍കുട്ടി ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു
ഭുവനേശ്വര്‍: ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ,സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് കൗമാരക്കാരി കൊല്ലപ്പെട്ടു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന പതിനെട്ടുകാരിയാണ് മരിച്ചത്.
ചാര്‍ജ് ചെയ്തുകൊണ്ട് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു അപകടം. കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
Girl, 18, is killed when her smartphone EXPLODES while she was talking on it in India https://t.co/XJgYqboAoL
— Daily Mail Online (@MailOnline) March 19, 2018
ഫോണിലെ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്ലഗ്ഗില്‍ കുത്തിയിട്ടു ഫോണ്‍ ഉപയോഗിച്ചതെന്ന് ഉമയുടെ സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്നത് വ്യാജ ഫോണാണെന്ന് സംശയിക്കുന്നു.