ലേലത്തില്‍ വാങ്ങിയ കാളയുടെ വില 41000 ഡോളര്‍!

പി. പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മാര്‍ച്ച് 17 ശനിയാഴ്ച നടന്ന ലൈവ് സ്റ്റോക്ക് ഷെയില്‍ ഗ്രാന്റ് ചാമ്പ്യനായി തിരഞ്ഞെടുത്ത ലോക്കി എന്ന കാളയെ ലേലത്തില്‍ പിടിച്ചത് 41000 ഡോളറിനാണ്. കാമറോണ്‍ കോണ്‍ങ്കില്‍ എന്ന അലന്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് ലോക്കിയുടെ ഉടമസ്ഥന്‍. 1730 കാളകളെയാണ് ഷൊയിന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

പത്തു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും കൂടിയ വില ലേലത്തില്‍ ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലേലത്തില്‍ പോയത് 345,000 ഡോളറിനാണ്. രണ്ടാം സ്ഥാനം ലഭിച്ച കാളയെ 36600 ഡോളറിനാണ് ലേലം ചെയ്തത്

സാഹസികമായി വളര്‍ത്തിയ കാളക്ക് 400 പൗണ്ടിലേറെ തൂക്കമുണ്ടായിരുന്നതായും ദിവസത്തില്‍ പഠനം കഴിഞ്ഞാല്‍ 8 മണിക്കൂര്‍ കാളയെ ശുശ്രൂഷിക്കുന്നതിനാണ് സമയം ചെലവഴിച്ചിരുന്നതെന്നും 17ക്കാരനായ വിദ്യാര്‍ത്ഥി പറഞ്ഞു. ദിവസവും 40 പൗണ്ട് ഭക്ഷണമാണ് ഇതിന് നല്‍കിയിരുന്നത്. ലേലത്തില്‍ നിന്നും ലഭിച്ച തുക ടെക്സസ് എ ആന്റ് എം ല്‍ പഠനം തുടരുന്നതിന് സഹായിക്കുമെന്നാണ് കാമറോണിന്റെ വിശ്വാസം.