ഇന്ത്യന്‍ എന്‍ജീനിയേഴ്‌സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണം- ഒ എന്‍ സി പി കുവൈറ്റ്
കുവൈറ്റ് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച പുതിയ എന്‍.ബി.എ(NBA)അക്രഡിറ്റേഷന്‍-കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശ എന്‍ജീനയര്‍ മാര്‍ക്ക് അക്കാമ/ റസിഡന്‍സ് വിസ പുതുക്കണമെങ്കില്‍ കുവൈറ്റ് എന്‍ജിനിയേഴ്‌സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി കുവൈറ്റിലെ ഇന്ത്യന്‍ എന്‍ജീനിയേഴ്‌സ് സമൂഹത്തെ ആകെ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്.
കുവൈറ്റ് എന്‍ജിനിയേഴ്‌സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍, പ0നം പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളും, കോഴ്‌സുകളും എന്‍ ബി എ അംഗീകാരം ഉള്ളവയായിരിക്കണം. എന്നാല്‍ ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങള്‍ക്കും, സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍( AICTE) മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT), നാഷണല്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് ടെക്‌നോളജി (NIT) ,വിവിധ എന്‍ജിനീയറിംഗ് കോളേജുകള്‍ എന്നിവക്കെല്ലാത്തിനും എന്‍.ബി.എ അക്രഡിറ്റെഷന്‍ ഇപ്പോഴില്ല.
ഈ മാസം പതിനൊന്നു മുതല്‍ എന്‍ ബി എ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നല്ലാത്ത ഒരാളുടെയും വിസ പുതുക്കേണ്ടതില്ല എന്ന തീരുമാനം കുവൈറ്റ് നടപ്പാക്കിലാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് ഇപ്പോള്‍തന്നെ വിസ പുതുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത് മലയാളികളടക്കം എല്ലാ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നതാണ്. താമസ രേഖ പുതുക്കാന്‍ കഴിയാതിരുന്നാല്‍ ഭാര്യയും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരെ നേരിട്ട് ബാധിക്കുന്നതും കുവൈറ്റില്‍ പഠിച്ചുക്കൊണ്ടിരിക്കുന്ന ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഉള്‍പ്പെടെ ഗുരുതര പ്രതിസന്ധിക്ക് കാരണമാകുന്നതുമാണ്.
ആയതിനാല്‍ ഇന്ത്യാ ഗവണ്‍ഇന്റിന്റെ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ടുകൊണ്ട് ബഹു.വിദേശകാര്യ മന്ത്രി, ശ്രീമതി സുഷമ സ്വരാജ്, ബഹു. മാനവശേഷി വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ക്ക് വിശദമായ കത്ത് ഒ എന്‍ സി പി ദേശീയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ടും കേരള സര്‍ക്കാരിന്റെ ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സീസ് അയച്ച് കൊടുത്തിട്ടുണ്ട് സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്കായി പ്രവാസി സമൂഹത്തോടൊപ്പം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.