ഇടത്തോട്ട് ചാടി കോണ്ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ്ജ്
തിരുവനന്തപുരം: ഇടതുപക്ഷത്തേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ്. ഇന്ന് ചെങ്ങന്നൂരില്‍ നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും എന്നാണ് അറിയുന്നത്. കൂടാതെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും വിവരങ്ങള്‍ ഉണ്ട്.
ശോഭന ജോര്‍ജിന്റെ ഇടത് പ്രവേശനം സിപിഎം സ്ഥിരീകരിക്കുകയും ചെയ്തു. നിരവധിപേര്‍ കോണ്‍ഗ്രസ് വിട്ടുവരുമെന്ന് ഏരിയ സെക്രട്ടറി എം.എച്ച്.റഷീദ് പറഞ്ഞു. അതേസമയം വാര്‍ത്തയില്‍ അത്ഭുതമില്ലെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു
1991 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ചെങ്ങന്നൂരില്‍ നിന്ന് വിജയിച്ചിട്ടുണ്ട് ശോഭന ജോര്‍ജ്. 2006ല്‍ ശോഭന ജോര്‍ജിന് പകരം കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സീറ്റ് നല്‍കിയത് പി.സി വിഷ്ണുനാഥിനായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതെ വന്നതോടെ അവര്‍ വിമതയായി മത്സരിച്ചു. കിട്ടയത് 3966 വോട്ടുകള്‍. കോണ്‍ഡഗ്രസുമായി ഇതോടെ ശോഭന ജോര്‍ജ് പൂര്‍ണ്ണമായും അകന്നു. ചെങ്ങന്നൂരില്‍ പൊതു രംഗത്ത് തുടര്‍ന്നെങ്കിലും മുന്നണികളുടെ ഭാഗമായിരുന്നില്ല.