കൊച്ചിയില്‍ വഴിയരുകിലെ ലസ്സി കുടിക്കുന്നവര്‍ ഇതുകണ്ട് ബോധംകെട്ടു വീഴരുത്
കൊച്ചി : കൊച്ചിയിലെ ലസ്സി മൊത്തവിതരണ കേന്ദ്രത്തില്‍ വില്‍പ്പന നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ലസ്സി ഉണ്ടാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. നഗരത്തിലെ കടകളിലേക്ക് ലസ്സി എത്തിച്ചിരുന്ന മുഖ്യ ഇടമായിരുന്നു ഇത്. തൈര് ഉപയോഗിച്ചല്ല ലസ്സി ഉണ്ടാക്കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജതൈരുണ്ടാക്കാനുള്ള പൊടിയും കണ്ടെത്തി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പഞ്ചസാരയ്ക്ക് പകരം ചില രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതായും കണ്ടെത്തി.
സമീപകാലത്ത് കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ലെസ്സി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപ്പള്ളി പോണേക്കര റോഡിലെ വീട്ടിലായിരുന്നു ലസ്സി നിര്‍മാണം നടന്നിരുന്നത്. കൊച്ചിയിലെ പുതുതായി ഉണ്ടായി വന്ന ലസ്സി കടകളില്‍ ലസ്സി കൊടുക്കുന്നത് ഇവിടെ നിന്നായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ആരോഗ്യവകുപ്പിനെയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചിട്ടുണ്ട്. അവരെത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.