മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ ഷോ മുന്‍ പ്രൊഡ്യൂസറിനെതിരെ ലൈംഗികപീഡന ആരോപണം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ ഷോ ആയ നാം മുന്നോട്ടിന്റെ പ്രൊഡ്യൂസറിനെതിരെയാണ് സഹപ്രവര്‍ത്തകയായ വനിത റിപ്പോര്‍ട്ടര്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇയാളെ കൂടാതെ മറ്റൊരു വനിത റിപ്പോര്‍ട്ടറും സിഡിറ്റ് ജീവനക്കാരിയുമായ സഹപ്രവര്‍ത്തകക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഈ വനിത റിപ്പോര്‍ട്ടറുടെ സഹായത്തോടെയാണ് പീഡന ശ്രമം നടന്നത് എന്നാണു പരാതിയിലുള്ളത്.
കഴിഞ്ഞ സെപത്ംബറില്‍ കൂടെയുള്ള വനിത റിപ്പോര്‍ട്ടര്‍ തന്നെയും കൂട്ടി ഇയാളുടെ വാടക വീട്ടില്‍ പോയി അവിടെ വെച്ച് സപ്‌നേഷും തന്റെ കൂട്ടുകാരിയും മദ്യപിച്ചു തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്ന തന്നെ റൂമില്‍ കയറ്റി കതകടച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ കുതറി ഓടിയതിനാല്‍ ആ ശ്രമം വിജിയച്ചില്ല. ഇക്കാര്യം പുറത്തതു പറഞ്ഞാല്‍ വകവരുത്തുമെന്ന് അയാളും വനിത റിപ്പോര്‍ട്ടറും ഭീഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോള്‍ പരാതിപ്പെടുന്നതില്‍ നിന്ന പിന്‍വാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെണ്‍കുട്ടി സഹപ്രവര്‍ത്തകരോടു പറഞ്ഞു.
ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഇതിന് വഴിയൊരുക്കി കൊടുത്തത് തന്റെ സഹ പ്രവര്‍ത്തക തന്നെ. ജനുവരി ആദ്യവാരം കെണിയില്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നാണു പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ജനുവരി മധ്യത്തോടെ സി ഡിറ്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ പരാതിയില്‍ സി ഡിറ്റ് രജിസ്റ്റാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആക്ഷേപം ഉണ്ട്.